Fincat

ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസകളുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്

ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് എന്റെ ഊഷ്മളമായ ആശംസകള്‍ എന്ന് ഷെഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു. ഈ ദീപങ്ങളുടെ ഉത്സവം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സമാധാനവും സുരക്ഷയും സമൃദ്ധിയും നല്‍കട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു.