മലപ്പുറത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ തീപിടിത്തം
മലപ്പുറം: ചെമ്മാട് അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ തീപിടിത്തം. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.
ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കടയിലെ ജീവനക്കാരെല്ലാം ജോലി കഴിഞ്ഞ് പോയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമാണെങ്കിലും പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല.