പെട്രോളും ഡീസലും വേണ്ട; നോർവേയിൽ കളം പിടിച്ച് ഇലക്ട്രിക് വാഹനങ്ങൾ; വിൽപനയിൽ മുൻപന്തിയിൽ
പെട്രോള്‍-ഡീസല്‍ വാഹനങ്ങളെക്കാള്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് നോർവേ. ടെസ്‌ലയുടെ മോഡല്‍ വൈ എസ്‌യുവിയാണ് നോര്‍വേയിലെ ടോപ്പ് സെല്ലിങ് വാഹനം. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപനയിൽ വൻ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഈ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച നയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
നോര്‍വെയില്‍ സെപ്റ്റംബര്‍ മാസത്തിലെ മാത്രം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 98.3 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. വിൽകപനയിൽ രണ്ടാം സ്ഥാനത്തും ടെസ്ല തന്നെയാണ്. ടെസ്‌ല മോഡല്‍ 3-യാണ് രണ്ടാം സ്ഥാനത്ത്. വോള്‍വോ ഇഎക്‌സ്30 മോഡലാണ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത്. പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിൽപന നോക്കുമ്പോൾ ബഹുദൂരം മുന്നിലാണ് ഇലക്ട്രിക് വാഹന വിപണി.
സെപ്റ്റംബറിൽ, 4,132 പുതിയ രജിസ്ട്രേഷനുകളും 28.8 ശതമാനം വിപണി വിഹിതവുമായി ടെസ്‌ല മോഡൽ വൈ വീണ്ടും മോഡൽ റാങ്കിംഗിൽ ഒന്നാമതെത്തി. ടെസ്‌ല മോഡൽ 3 (696 യൂണിറ്റുകൾ), വോൾവോ EX30 (581) എന്നിവ ഇതിന് തൊട്ടുപിന്നാലെ എത്തി. രണ്ട് ടെസ്‌ല മോഡലുകളും സംയോജിപ്പിച്ച്, കഴിഞ്ഞ മാസം ടെക്സൻ കാർ നിർമ്മാതാവ് 33.7 ശതമാനം വിപണി വിഹിതം നേടി.
നോർവേയിൽ വെറും 0.2 ശതമാനം മാത്രമാണ് പെട്രോള്‍ കാറുകള്‍ വിറ്റഴിച്ചിരിക്കുന്നത്. 0.7 ശതമാനം ഡീസല്‍ കാറുകള്‍ നോര്‍വേയില്‍ വിറ്റഴിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം മാസമാണ് ഇലക്ട്രിക് വാഹനങ്ങള‍്‍ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി പെട്രോള്‍ കാറുകളെക്കാള്‍ അധികം വില്‍പ്പന പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്കാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ മാത്രമുള്ള വാഹനങ്ങളുടെ വില്‍പ്പന കുറയ്ക്കുക എന്ന ലക്ഷ്യം നോർവേയ്ക്കുണ്ട്.
2025 ൽ പുതിയ പാസഞ്ചർ കാറുകളിൽ 95 ശതമാനവും ഇലക്ട്രിക് ആയിരിക്കുന്നതിനാൽ, സമ്പൂർണ്ണ വൈദ്യുതീകരണമെന്ന പ്രാരംഭ ലക്ഷ്യം പ്രായോഗികമായി കൈവരിക്കാനായി എന്ന് ധനകാര്യ മന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.