Fincat

ആശാവര്‍ക്കര്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം

 

ആശാവര്‍ക്കര്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പാട്ടകൊട്ടി പ്രതിഷേധവുമായി സമരക്കാര്‍. സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച് പ്രതിഷേധക്കാര്‍.
ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരഗി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.