Fincat

രണ്ടും കല്പിച്ച് പൃഥ്വിരാജ്, ഇനി ആമിര്‍ അലിയായി നിറഞ്ഞാടും; 5 മില്യണും കടന്ന് ‘ഖലീഫ’ ഗ്ലിംപ്‌സ്

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചേസിങ്ങും ആക്ഷനുകളും പവര്‍ഫുള്‍ പശ്ചാത്തല സം?ഗീതവുമൊക്കെയായി എത്തിയ ഗ്ലിംപ്‌സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീഡിയോ 5 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’ എന്ന ടാ?ഗ് ലൈനോടെയാണ് എത്തുന്നത്. ജിനു വി എബ്രഹാമിനൊപ്പം സുരാജ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നത്. 2010 ല്‍ പുറത്തെത്തിയ പോക്കിരിരാജ ആയിരുന്നു ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച ചിത്രം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജന്റെ വേഷമായിരുന്നു പൃഥ്വിരാജിന്. ഖലീഫ് ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. യുകെ കൂടാതെ യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ഛായാഗ്രഹണം – ജോമോന്‍ ടി ജോണ്‍, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റിംഗ് – ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മോഹന്‍ദാസ്, ആക്ഷന്‍ – യാനിക്ക് ബെന്‍, കോ ഡയറക്ടര്‍ – സുരേഷ് ദിവാകര്‍, കോസ്റ്റ്യൂംസ് – മഷര്‍ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് – ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ് – എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ് – ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ് – പ്രശാന്ത് നായര്‍ (3ഡിഎസ്), സ്റ്റില്‍സ് – സിനാത് സേവ്യര്‍, പിആര്‍ഒ – ശബരി.