ഡോക്ടര്‍ നിയമനം
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 24ന് ഉച്ചയ്ക്ക് 12ന് മുന്‍പായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഒക്ടോബര്‍ 25ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍- 04933 239217.