Fincat

‘സബ് ഇൻസ്പെക്ടറുടെ തൊപ്പി’ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ നിക്സൺ പൊടുത്താസിനെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ‘സബ് ഇൻസ്പെക്ടറുടെ തൊപ്പി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ ചാക്കോച്ചൻ പുളിങ്കുന്ന്,ആനന്ദു, അജേഷ്,മച്ചാൻ,ഹിൽഡ,അഞ്ജലി,ശിവ ഗംഗ തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്നു.

നക്ഷത്ര ഫിലിംസിൻ്റെ ബാനറിൽ അഞ്ജലി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അഭിജിത്ത് നിർവ്വഹിക്കുന്നു. കല-മോഹൻ,മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-അഞ്ജലി മഹാദേവൻ,സ്റ്റിൽസ്-അനന്ദു ഏറ്റുമാനൂർ.

ഇന്ദ്രൻസ് നായകനായി അഭിനയിച്ച “വൺ സെക്കൻ്റ് “,”കാത്തിരിപ്പിനൊടുവിൽ” എന്നി ചിത്രങ്ങൾക്കും ശേഷം മോഹൻ സുരഭി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ”സബ് ഇൻസ്പെക്ടറുടെ തൊപ്പി’.