രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ?
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാഴപ്പഴം. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് വാഴപ്പഴം. രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുമുണ്ട് ദോഷവുമുണ്ട്. ആദ്യം ഗുണങ്ങള്‍ അറിയാം.
1. ഊര്‍ജം ലഭിക്കാന്‍
വാഴപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും. അതിനാല്‍ രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് എനര്‍ജി കൂട്ടാന്‍ ഗുണം ചെയ്യും.
2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം രാവിലെ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
3. മലബന്ധം
നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ പഴം കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. വിശപ്പ് കുറയ്ക്കാന്‍
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വാഴപ്പഴം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍:
1. അസിഡിറ്റി
വാഴപ്പഴത്തിന് അസിഡിക് സ്വഭാവമാണുള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
2. ബ്ലഡ് ഷുഗര്‍ കൂടാം
വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ ഇവ വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹ രോഗികളില്‍ ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
വാഴപ്പഴം എപ്പോള്‍ കഴിക്കണം?
മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്. ഉച്ചയ്ക്ക് മുമ്പോ അല്ലെങ്കില്‍ വര്‍ക്കൗട്ടിന് മുമ്പോ കഴിക്കാം.