സാമൂഹ്യനീതി വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും, ക്ഷേമവും സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതിനായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ.യിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ഒഴിവുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍വ്വകലാശാല ബിരുദവും, കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എം.എസ്.ഡബ്ലിയു.അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ഡി.ഡി.സി ഓഫീസില്‍ ഒക്ടോബര്‍ 30ന് രാവിലെ 9.30ന് എത്തണം. ഫോണ്‍-0483 2735324.