Fincat

സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, സൈക്ക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബിയും സൈക്ക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28ന് രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0483-2736241.