കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു

മീഞ്ചന്ത: കോഴിക്കോട് ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. പുലർച്ചെ രണ്ടരയോടെ അതുവഴി പോയ യാത്രക്കാരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഇവർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
മീഞ്ചന്ത ഫയർസേ്റ്റഷനിൽനിന്ന് മൂന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ആളപായമില്ല.
