വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു.
81 റണ്‍സ് നേടിയ ബ്രൂക്കി ഹാളിഡേയാണ് ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ടീമിനായുള്ള ഇസി ഗെയ്സിന്റെ പ്രകടനും വിഫലമായി. 61 റൺസ് നേടി താരം പുറത്താകാതെ നിന്നു. പ്രതിക റാവത്ത് (122), സൂപ്പര്‍ താരം സ്മൃതി മന്ദന (109) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 134 ബോളില്‍ 13 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് പ്രതികയുടെ ഇന്നിങ്‌സ്. 95 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്.
ഇന്ത്യയ്ക്കായി രേണുക സിങ്, ക്രാന്തി എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്‌നേഹ് റാണ, ദീപ്തി, പ്രതിക,നല്ലപുരെഡ്ഡി ചരണി എന്നിവർ ഓരോ വിക്കറ്റും നേടി. ടോസ് നേടിയ കിവീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു പരാജയം നേരിട്ടിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ സെമി ടിക്കറ്റ് ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമായിരുന്നു.
