Fincat

യുഎഇയിൽ ഫ്ലൂ, ഇൻഫ്ലുവൻസ കേസുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ ഫ്ലൂ, ഇൻഫ്ലുൻസ രോ​ഗബാധകൾ ഈ വർഷം അവസാനം വരെ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സ്കൂൾ കുട്ടികളിൽ ചുമ, തുമ്മൽ, കടുത്ത പനി എന്നിവ ഇപ്പോഴും കുട്ടികളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇൻഫ്ലുവൻസ രോ​ഗം ഇനിയും പടരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലേക്ക് അധികൃതർ എത്തിച്ചേർന്നത്.

1 st paragraph

ക’ഴിഞ്ഞ ഏതാനും ആഴ്ചകളായി ഫ്ലൂ, ഇൻഫ്ലുവൻസ കേസുകളിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ആശുപത്രികളിലെത്തുന്ന മിക്ക കുട്ടികളും ജലദോഷം, ചുമ, പനി എന്നിവയാൽ ബുദ്ധിമുട്ടുന്നവരാണ്.’ ദുബായിലെ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജിസ്റ്റായ ഡോ. മമത ബോത്ര പറഞ്ഞു.

‘മൂന്നിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൂടുതലായി രോ​ഗബാധ കാണപ്പെടുന്നത്. അടുത്തിടെ സ്‌കൂളുകളിൽ തിരിച്ചെത്തിയ കുട്ടികളിൽ കടുത്ത പനിയും ജലദോഷവും കണ്ടുവരാറുണ്ട്.’ ഡോ. മമത ബോത്ര കൂട്ടിച്ചേർത്തു.

2nd paragraph

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് രോ​ഗബാധ വർദ്ധിക്കാൻ കാരണമെന്ന് യുഎഇയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിൽ താപനിലയിലുണ്ടായ കുറവും കെട്ടിടങ്ങളിൽ എയർ കണ്ടിഷണറിൽ നിന്നുണ്ടാകുന്ന കാലാവസ്ഥയും വ്യത്യസ്തമായ അനുഭവാണ് കുട്ടികളുടെ ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത് കുട്ടികളുടെ രോ​ഗ പ്രതിരോധശേഷിയ ​ഗുരുതരമായി ബാധിക്കുന്നതായി ഡോക്ടാർ വിലയിരുത്തി.