Fincat

Gold Rate Today: സ്വർണം ഒരു പവന് എത്ര നൽകണം; ഇന്നത്തെ വില വിവരങ്ങൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ ഉയര്‌ന്നിരുന്നു. പവന് 920 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലത്തെ വർദ്ധനവോടുകൂടി സ്വർണവില വീണ്ടും 92,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

ചെവ്വാഴ്ച രാവിലെ 97,360 എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ചെവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറ‍ഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ സ്വർണത്തിന് കുറ‍ഞ്ഞത് 6,160 രൂപയാണ്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നത്തെ വില വിവരങ്ങൾ
ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11515 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9530 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇതോടെ വെള്ളിയുടെ വില 165 രൂപയായി. വെള്ളിയുടെ വില 196 എന്ന റെക്കോർഡ് നിരക്ക് വരെ എത്തിയിരുന്നു.