Fincat

തുറുവാണം പാലവും പൊന്നാനി ടൂറിസം ഡെസ്റ്റിനേഷൻ സെന്ററും നാളെ (തിങ്കൾ)മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പൊന്നാനി നിയോജക മണ്ഡലത്തിലെ തുറുവാണം പാലം, അപ്രോച് റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും പൊന്നാനി ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ ആൻഡ് മോത്തിലാൽ ഘട്ട് ഓപൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നാളെ (തിങ്കൾ) പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

തുറുവാണം പാലം,അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണോദ്ഘാടനം തുറുവാണം ദ്വീപിൽ വൈകുന്നേരം നാലിനും ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിന്റെ ഉദ്ഘാടനം നിളയോരം ടൂറിസം ഡെസ്റ്റിനേഷനൽ അഞ്ചിനുമാണ് മന്ത്രി നിർവഹിക്കുന്നത്.

തുറുവാണം ദ്വീപ് പരിസരത്ത് വച്ച് നടക്കുന്ന നിർമാണോദ്ഘാടനത്തിൽ പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. അബ്ദുസമദ് സമദാനി എം.പി, പി.പി സുനീർ എം.പി, മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

നിളയോരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പി.നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.