Fincat

രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: രാവിലെ ഓടാന്‍ പോയ 22-കാരി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22)യാണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് യുവതി കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു. അപര്‍ണയാണ് സഹോദരി.