Fincat

സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവി ആണ് മരിച്ചത്. 27 വയസായിരുന്നു. അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം
എം സി റോഡിൽ കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്ധുവാണ് മരിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന 18 പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 49 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റവർ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് അപകടമുണ്ടായത്. കോഴയ്ക്കും മോനിപ്പള്ളിക്കും ഇടയിൽ ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞു വന്നപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.