Fincat

തൊഴില്‍ മേള ഒക്ടോബര്‍ 31ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 31 ന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് മേള നടത്തുന്നത്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന പ്രസ്തുത മേളയില്‍ നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, ഡിഗ്രി അല്ലെങ്കില്‍ ഐ.ടി.ഐ വെല്‍ഡര്‍ ഡിപ്ലോമ തുടങ്ങിയ യോഗ്യയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ആദ്യമായി പങ്കെടുക്കുന്നുവര്‍ക്ക് ഒറ്റ തവണയായി ഫീസ് 300 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ നേടാവുന്നതാണ്. പങ്കെടുക്കുന്നവര്‍ ഫോട്ടോ,ഏതെങ്കിലും ഐഡി കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (അഞ്ച് എണ്ണം) കൊണ്ട് വരണം. ഫോണ്‍: 0483-2734737, 8078 428 570.