Fincat

വണ്ടൂര്‍ താലുക്ക് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം, മാലിന്യ സംസ്‌കരണ പ്ലാന്റ്, ആധുനിക ലാബ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്നീ വിവിധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 90 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപയും അനുവദിച്ച് ആധുനിക സൗകര്യത്തോട് കൂടിയാണ് അത്യാഹിത വിഭാഗത്തിന്റെ പണി പൂര്‍ത്തികരിച്ചത്. 1.20 കോടി രൂപ ചെലവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ചത്.

എ.പി. അനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. സീന, കെ. രാമന്‍കുട്ടി, ബ്ലോക്ക് പ്രസിഡന്റ് വി.കെ. അസ്‌കര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ടി. ജെസ്സി, സ്ഥിരസമിതി അദ്ധ്യക്ഷന്‍ വി.ശിവശങ്കരന്‍, കെ സി കുഞ്ഞി മുഹമ്മദ്, വി.എ.കെ. തങ്ങള്‍, ബി. മുഹമ്മദ് റസാക്ക്, കണ്ണിയന്‍ കരീം, ബി. ഡി. ഒ.എ.ജെ. സന്തോഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ പള്ളിയാളി എന്നിവര്‍ പങ്കെടുത്തു.