Fincat

നേട്ടങ്ങള്‍ പറഞ്ഞ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ്

വിവിധ മേഖലകളിലെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ് എം.എം. പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്ന ടീച്ചറുടെ അധ്യക്ഷതയില്‍ പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഷംസുദീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി എ. വിവേകാനന്ദന്‍ അവതരിപ്പിച്ചു. ഹരിത കര്‍മസേന അംഗങ്ങളെ വേദിയില്‍ ആദരിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്‍ ലിബാഷ് മൊയ്ദീന്‍ സ്വാഗതം പറഞ്ഞു. ഹരിദാസന്‍ മാഷ്, സി.കെ.എ റസാഖ്, കുഞ്ഞിപ്പോക്കര്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫ പരിപാടിക്ക് നന്ദി പറഞ്ഞു.