Fincat

മിനി ഊട്ടിയിലേക്ക് ഇനി സൂപ്പര്‍ റോഡ്: അഞ്ച് കോടി രൂപ അനുവദിച്ചു

മിനി ഊട്ടി റോഡ് നവീകരിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മൊറയൂര്‍-അരിമ്പ്ര-പൂക്കോട്ടൂര്‍ റോഡ് ഉന്നത നിലവാരത്തിലാണ് നവീകരിക്കുക. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിലേക്ക് മികച്ച ഗതാഗത സൗകര്യമില്ലാത്തത് സഞ്ചാരികളെ പ്രയാസപ്പെടുത്തിയിരുന്നു.