ജനതാ ബസാറിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

തിരൂർ : നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ പിടികൂടിയത്. മൂന്നു മീറ്റർ നീളവും 20 കിലോയിൽ അധികം തൂക്കവും വരുന്ന ഭീമൻ പെരുമ്പാമ്പിനെ ആണ് ഇദ്ദേഹം പിടികൂടി ചാക്കിൽ ആക്കിയത്. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി .ഇ .എം. ഇക്ബാലിന്റെ നേതൃത്വത്തിൽ പിടികൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ വനം വകുപ്പിന് കൈമാറി

