Fincat

കീം -2025 എം.ബി.ബി.എസ്/ ബി.ഡി.എസ്; താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2025 ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

1 st paragraph

ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം ഒക്ടോബർ 31ന് വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് നവംബർ 3ന് പ്രസിദ്ധീകരിക്കും. അന്തിമ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ 8ന് വൈകിട്ട് 4 മണി വരെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

 

സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം

2nd paragraph

സി-ഡിറ്റിന്റെ പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തൊഴിൽ അധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് നവംബർ 1നകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠന കേന്ദ്രങ്ങളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org.