Fincat

ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കസ്റ്റംസ് 

 

മസ്കറ്റ്: ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മാർഗനിർദേശങ്ങളുമായി ഒമാൻ കസ്റ്റംസ് വകുപ്പ്. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ വഴി വരുന്നവര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അതിർത്തി കടന്ന് പണമായോ മറ്റ് കൈമാറ്റം ചെയ്യാവുന്ന രേഖകളായോ കൊണ്ടുപോകുന്ന തുകയ്ക്ക് ഒമാൻ കസ്റ്റംസ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്.

1 st paragraph

രാജ്യത്തിനകത്തേക്ക് പ്രവേശിക്കുകയോ, പുറത്തുപോകുകയോ, ഒമാനിലൂടെ ട്രാൻസിറ്റ് ചെയ്യുകയോ ചെയ്യുന്ന എല്ലാ വ്യക്തികളും 6,000 ഒമാനി റിയാലോ (RO 6,000) അതിന് തുല്യമായ മറ്റ് കറൻസികളോ കൈവശം വെച്ചാൽ അത് നിർബന്ധമായും കസ്റ്റംസിൽ വെളിപ്പെടുത്തണം. 6,000 ഒമാനി റിയാല്‍ വരുന്ന പണം, ചെക്കുകള്‍, സെക്യൂരിറ്റികള്‍, ഓഹരികള്‍, പേയ്‌മെന്റ് ഓര്‍ഡറുകള്‍, അമൂല്യ ലോഹങ്ങള്‍, സ്വര്‍ണം, വജ്രം, അമൂല്യ കല്ലുകള്‍, 6,000 റിയാലിന് തുല്യമായ മറ്റ് കറന്‍സികള്‍ തുടങ്ങിയവ കൈവശം വെച്ച് രാജ്യത്തിലേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാരാണ് ഈ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടത്. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താം.

ഒമാനിലേക്കോ ഒമാനിൽ നിന്നോ യാത്ര ചെയ്യുന്നവരോ തപാൽ, ഷിപ്പിങ് സേവനങ്ങളിലൂടെ പണം അയക്കുന്നവരോ സാമ്പത്തികരേഖകൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർ നിശ്ചയിച്ച പരിധി കടന്നിട്ടുണ്ടെങ്കിൽ ആ പണത്തെക്കുറിച്ചും രേഖകളെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. നിർദേശം പാലിക്കാത്തവർക്ക് കനത്ത പിഴ നൽകേണ്ടിവരുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ സാഹചര്യങ്ങൾ തടയുന്നതിനായാണ് ഒമാൻ കസ്റ്റംസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

2nd paragraph