‘ക്രിസ്തുമതം അസ്ഥിത്വ ഭീഷണി നേരിടുന്നു, രക്ഷിക്കാൻ ഞാൻ തയ്യാര്‍’; ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ക്രിസ്തുമതം അസ്ഥിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.നൈജീരിയയിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.
നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകള്‍ക്ക് കാരണം. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്. നൈജീരിയയില്‍ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്ബോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യല്‍ ട്രൂത്തില്‍ കുറിച്ചു.

ഉദ്യോഗസ്ഥരോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നൈജീരിയ അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ആക്രമണം നടക്കുമ്ബോള്‍ അമേരിക്ക അത് നോക്കി നില്‍ക്കില്ല. ക്രിസ്തീയ സമൂഹത്തെ രക്ഷിക്കാൻ ഞങ്ങള്‍ തയ്യാറാണ്, അതിന് ഞങ്ങള്‍ സന്നദ്ധരാണെന്ന് ട്രംപ് പറഞ്ഞു.
നൈജീരിയയില്‍ വർഷങ്ങളായി സുരക്ഷാ പ്രശ്‌നങ്ങളും വിവിധ മത, ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളും നിലനില്‍ക്കുന്നുണ്ട്.കൂട്ടക്കൊലകള്‍ക്കടക്കം നൈജീരിയ സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.

