Fincat

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ അഭിമുഖം

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നം. 445/2022) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 05, 06, 07 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൌണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള രേഖകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2734308.

1 st paragraph