Fincat

നൈജീരിയില്‍ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നുവെന്ന് ട്രംപ്, ശക്തമായ മറുപടി നല്‍കി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു


അബുജ: നൈജീരിയയില്‍ ക്രിസ്ത്യാനികളെ രക്ഷിക്കാൻ സൈനിക നടപടിയെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ സാധ്യമായ സൈനിക ഇടപെടലിന് തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധ വകുപ്പിന് നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ടിനുബു രംഗത്തെത്തിയത്. മതപരമായി അസഹിഷ്ണുതയുള്ള രാജ്യമായി നൈജീരിയയെ ചിത്രീകരിക്കുന്നതിനെയും അദ്ദേഹം എതിർത്തു.

നൈജീരിയയെ മതപരമായി അസഹിഷ്ണുതയുള്ളതായി ചിത്രീകരിക്കുന്നത് നമ്മുടെ ദേശീയ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല, കൂടാതെ എല്ലാ നൈജീരിയക്കാരുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ സ്ഥിരവും ആത്മാർത്ഥവുമായ ശ്രമങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലുമുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിന് ഭരണഘടനാ ഉറപ്പുകള്‍ ഉള്ള ഒരു രാജ്യമാണ് നൈജീരിയയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1 st paragraph

എല്ലാ മതവിഭാഗങ്ങളിലെയും സമൂഹങ്ങളുടെ സംരക്ഷണം സംബന്ധിച്ച ധാരണയും സഹകരണവും വർദ്ധിപ്പിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാരുമായും അന്താരാഷ്ട്ര സമൂഹവുമായും പ്രവർത്തിക്കാൻ ഞങ്ങളുടെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നൈജീരിയയില്‍ ക്രിസ്തുമതം നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞത്. കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിക്കുകയാണെങ്കില്‍, യുഎസ്‌എ നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടനടി നിർത്തലാക്കും. നൈജീരിയയില്‍ കടന്ന് ഭീകരമായ ക്രൂരതകള്‍ ചെയ്യുന്ന ഇസ്ലാമിക ഭീകരരെ പൂർണ്ണമായും തുടച്ചുനീക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2nd paragraph