സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു -ഡോ. കെ ടി ജലീൽ എം എൽ എ

തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ. അനീതികൾക്കെതിരെയുള്ള നിരന്തരമായ പോരാട്ടത്തിൻ്റെ വിസ്മയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അത്തരത്തിലുള്ളമഹിതനായ ഒരു നേതാവിനെ നഷ്ടപ്പെട്ടതാണ് ലീഗിൻ്റെ ഏറ്റവും വലിയ നിർഭാഗ്യം. നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തിരൂർ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജലീൽ. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ കെ അബ്ദുൽ അസീസ്, ജെയിംസ് കാഞ്ഞിരത്തിങ്കൽ, ശ്രീനിവാസൻ പിമ്പുറത്ത്, മൊയ്തീൻ കുട്ടി ഹാജി താനാളൂർ പ്രസംഗിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ എ ലത്തീഫ് അദ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടരി പി കെ എസ് മുജീബ് ഹസ്സൻ സ്വാഗതവും വി കെ യൂസുഫ് നന്ദിയും പറഞ്ഞു

