Fincat

‘സര്‍ക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; PM ശ്രീ പദ്ധതി തത്കാലം മരവിപ്പിച്ചത് ഐക്യം തകരാതിരിക്കാന്‍’, എ കെ ബാലന്‍

 

പി എം ശ്രീ പദ്ധതി വിവാദത്തില്‍ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സര്‍ക്കാര്‍ എന്ന പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന സിപിഐഎഎം നേതാവ് എ കെ ബാലന്‍. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമര്‍ശമെന്ന് എ കെ ബാലന്‍. പദ്ധതി തത്കാലം മരവിപ്പിച്ചതാണെന്നും, പിന്നീട് ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എ കെ ബാലന്‍ പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അര്‍ത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നല്ല. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയായതുകൊണ്ട് സിപിഐഎമ്മിന് വായില്‍ തോന്നിയത് പറയാന്‍ സാധിക്കില്ല. സിപിഐയുടെ ഭാഗത്ത് നിന്ന് വന്ന ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചതും ചീത്തവിളിച്ചതുമെല്ലാം ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല.

1 st paragraph

എന്ത് സര്‍ക്കാര്‍ എന്ന ബിനോയ് വിശ്വത്തിന്റെ ചോദ്യം പാടില്ലാത്തതായിരുന്നു. മന്ത്രി ജി ആര്‍ അനിലിന്റെ അടുത്തിരുന്നാണ് അദ്ദേഹം ഇത് ചോദിച്ചത്. ഭരണഘടനാപരമായി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു ഈ സമീപനം. ബിനോയ് ചെയ്തത് സര്‍ക്കാരിന്റെ നില നില്‍പ്പിനെ ചോദ്യം ചെയ്യല്‍ ആണെന്നും അദ്ദേഹം  പറഞ്ഞു.