രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി നാളെ ദോഹയില്‍ അമീര്‍ ഉദ്ഘാടനം ചെയ്യും

- ഇര്‍ഫാന്‍ ഖാലിദ്
 

ദോഹ: രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഉദ്ഘാടനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മുഖ്യാതിഥിയാകും.
സഹോദര സൗഹൃദ രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളിലെയും തലവന്മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്നിവരും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ക്കുന്ന ഉച്ചകോടി, സാമൂഹിക വികസനത്തെക്കുറിച്ചുള്ള കോപ്പന്‍ഹേഗന്‍ പ്രഖ്യാപനവും പ്രവര്‍ത്തന പരിപാടിയും അതിന്റെ നടപ്പാക്കലും പുനഃപരിശോധിക്കുകയും 2030 ലെ അജണ്ട നടപ്പിലാക്കുന്നതിന് ആക്കം കൂട്ടുകയും ചെയ്യുക എന്നിവ ലക്ഷ്യമിടുന്നു.
