Fincat

സീരിയല്‍ നടിക്ക് നേരെ ലൈംഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റില്‍, നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന് പരാതി

കന്നഡ സീരിയല്‍ നടിക്ക് നേരെ ലൈം?ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകള്‍ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്നപൂര്‍ണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയത്.

1 st paragraph