Fincat

സ്വര്‍ണ വില 90,000 ത്തിന് താഴെയെത്തി ; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 89,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിനടുത്ത് നല്‍കണം.

1 st paragraph

ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇതിനാണ് തിരിച്ചടി ലഭിച്ചത്. ഡോളറിന്റെ വില ഇടിഞ്ഞത് സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. വെള്ളിയുടെയും വില ഉയര്‍ന്നിട്ടുണ്ട്. ഓള്‍ കേരള ?ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞാഴ്ച യുഎസ്-ചൈന വ്യാപാര കരാറിനെത്തുടര്‍ന്ന് കൂടുതല്‍ യുഎസ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ കുറഞ്ഞതും വ്യാപാര സംഘര്‍ഷങ്ങള്‍ കുറഞ്ഞതും നിക്ഷേപകരെ ലാഭമോടുപ്പിന് പ്രേരിപ്പിച്ചിരുന്നു. ഇത് വില കുറയാന്‍ കാരണമായിരുന്നു.

ഇന്നത്തെ വില വിവരങ്ങള്‍

2nd paragraph

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11,225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9230 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7220 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4665 രൂപയാണ്. വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞു. വെള്ളിയുടെ വില 158 രൂപയാണ്.