Fincat

ബാഹുബലി എറ്റേര്‍ണല്‍ വാര്‍ ; അണിയറയില്‍ ആര്‍കെയ്ന്‍ സീരീസിന്റെ നിര്‍മ്മാതാക്കള്‍

രാജമൗലിയുടെ ബാഹുബലി യൂണിവേഴ്സിലെ അടുത്ത ചിത്രമായ ബാഹുബലി : എറ്റേര്‍ണല്‍ വാര്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തില്‍ ദേവന്മാരുടെയും അസുരന്മാരുടെയും യുദ്ധത്തിന് നടുവില്‍ ചെന്നെത്തുന്നതാണ് ചിത്രത്തിന്റെ കഥ.

1 st paragraph

രണ്ട് ഭാഗങ്ങളടങ്ങിയ എറ്റേര്‍ണല്‍ വാറിന്റെ അടുത്ത ഭാഗം എപ്പോഴാണ് റിലീസെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ദി എപ്പിക്ക് എന്ന ചിത്രത്തിന്റെ തീയേറ്റര്‍ പ്രീമിയറിലായിരുന്നു എറ്റേര്‍ണല്‍ വാറിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്.

ടീസര്‍ ആരംഭിക്കുന്നത് ബാഹുബലിയുടെ മരണശേഷമുള്ള നിയോഗത്തെ പറ്റി വിവരിക്കുന്ന രമ്യ കൃഷ്ണന്റെ ശിവഗാമി ദേവിയെന്ന കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെയാണ്. പിന്നെ ബാഹുബലിക്കായി ഒരു അസുരനും ദേവേന്ദ്രനും തമ്മില്‍ നടക്കുന്ന പോരിനിടയിലേയ്ക്ക് ബാഹുബലി ആനകള്‍ വലിക്കുന്ന രഥവുമായി വന്നെത്തുന്ന രംഗത്തിലൂടെയാണ് ടീസര്‍ അവസാനിക്കുന്നത്.

2nd paragraph

ആര്‍കെയ്ന്‍ : ലീഗ് ഓഫ് ലെജന്‍ഡ്‌സ് സൂപ്പര്‍ഹിറ്റ് ആനിമേഷന്‍ സീരീസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ബാഹുബലി എറ്റേര്‍ണല്‍ വാറിന് പിന്നിലും പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇഷാന്‍ ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ പ്രഭാസ് ശബ്ദം നല്‍കിയിട്ടുമുണ്ടെങ്കിലും ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ ശബ്ദ സാന്നിധ്യമുണ്ടാകുമോ എന്നത് സംശയമാണ്.