Fincat

ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു; മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി

മൂന്നാറില്‍ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.

1 st paragraph

മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഊബര്‍ കാറില്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെന്നും ടാക്സി ഡ്രൈവര്‍മാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നും ‘ഇനി കേരളത്തിലേക്കേ ഇല്ല’ എന്നും വിനോദ സഞ്ചാരി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്രചെയ്തപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.

 

 

2nd paragraph