മലപ്പുറം ജില്ലയില്‍ പുതിയ സി.ഡബ്ല്യു.സി, ജെ.ജെ.ബി അംഗങ്ങള്‍ ചുമതലയേറ്റു

കുട്ടികളുടെ സംരക്ഷണത്തിനും നീതിന്യായ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെയും (സി.ഡബ്ല്യു.സി) ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെയും (ജെ.ജെ.ബി) പുതിയ അംഗങ്ങള്‍ ഔദ്യോഗികമായി ചുമതലയേറ്റു.

തവനൂരില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരിയുടെ സാന്നിധ്യത്തില്‍ കമ്മിറ്റിയുടെ ചെയര്‍മാനായി എ. മമ്മുവും അംഗങ്ങളായി പി. പ്രസന്ന, അഡ്വ. കെ.ടി. ബീഗം, അഡ്വ. കെ.എസ്. ഫനൂജ, എ. സതീഷ് എന്നിവര്‍ ചുമതലയേറ്റു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായി ശ്രീജ പുളിക്കല്‍, അഡ്വ. എം.ടി ഷബു ഷബീബ് എന്നിവരും ജുവനൈല്‍ ജസ്റ്റ്‌സ് ബോര്‍ഡ് ഓഫീസില്‍ വെച്ച് ചുമതലയേറ്റു. ചുമതല ഏറ്റെടുത്ത കമ്മിറ്റി അംഗങ്ങള്‍ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിനെ സന്ദര്‍ശിച്ചു.
