Fincat

ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ടീം ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയം ആഘോഷിച്ചു

ദോഹ : ഇന്ത്യയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെത്തുടര്‍ന്ന് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഐസിസി ഏകദിന വനിതാ ലോകകപ്പ് ഉയര്‍ത്തിയതോടെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയൊരു സ്വര്‍ണ്ണപേജ് എഴുതപ്പെട്ടു. ഇന്ത്യന്‍ ടീം ലോകകിരീടം സ്വന്തമാക്കിയതോടെ അത് വെറും കായിക വിജയം മാത്രമല്ല, സ്ത്രീശക്തിയുടെ പ്രതീകമായും മാറി.

1 st paragraph

ചടങ്ങില്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ, ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര, ഒഐസിസി ഇന്‍കാസ് നേതാക്കളയേ സമീര്‍ ഏറാമല, ജീസ് ജോസഫ്, ശ്രീജിത്ത് നായര്‍, സലീം ഇടശ്ശേരി, ജോര്‍ജ്ജ് അഗസ്റ്റിന്‍, ജൂട്ടാസ് പോള്‍, ജംനാസ്, പ്രശോബ്, മാഷിക് മറ്റു ജില്ല നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

വനിതാ ക്രിക്കറ്റ് ടീമിന്റെ ഉജ്ജ്വല വിജയം ഇന്ത്യന്‍ കായികരംഗത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അഭിമാന നിമിഷമായെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു

 

 

2nd paragraph