Main Banner

വെള്ളറടയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ അടുത്ത് വന്നിരുന്നു, ബാഗ് മറയാക്കി ലൈംഗികാതിക്രമം; കരണത്തടിച്ച് യുവതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗിക അതിക്രമം. ഒരേ സീറ്റിലിരുന്നയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തിയതോടെ സമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലാണ്. തിരുവനന്തപുരത്ത് നിന്നും വെള്ളറടയിലേക്ക് പുറപ്പെട്ട ബസില്‍ പേയാടിന് സമീപം വച്ചായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.

1 st paragraph

പല തവണ ഇയാള്‍ ദേഹത്ത് സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നും തനിക്ക് വീട്ടില്‍ അമ്മയും സഹോദരിമാരുമില്ലേയെന്നതടക്കം പെണ്‍കുട്ടി ചോദിച്ചുകൊണ്ടാണ് ഇയാളെ അടിക്കുന്നത്. ബഹളം കേട്ട് കണ്ടക്ടര്‍ എത്തിയപ്പോള്‍ സഹയാത്രികന്‍ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന ആരും പ്രതികരിക്കാന്‍ തയാറായില്ലെന്ന് വിഡിയോയില്‍ കാണാം.

പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ കണ്ടക്ടര്‍ ഇറക്കിവിട്ടാണ് സര്‍വീസ് തുടര്‍ന്നത്. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിച്ചില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. അതിക്രമം ഉണ്ടായതോടെ യുവതി അയാള്‍ക്ക് ആവശ്യത്തിനുള്ളത് കൊടുത്തിരുന്നു. അതുകൊണ്ടാവും പരാതിപ്പെടാതിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. സമൂഹ്യമാധ്യമങ്ങളില്‍ ദ്യശ്യങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും പൊലീസിലടക്കം ഇതുവരെ പരാതി എത്തിയിട്ടില്ല.

 

2nd paragraph