Fincat

3 ദിവസം, 7 മത്സരാര്‍ത്ഥികള്‍, ഒടുവില്‍ ഒരാള്‍ പുറത്തേക്ക്; എവിക്ഷന്‍ പ്രഖ്യാപനവുമായി ബി?ഗ് ബോസ്- പ്രെമോ

അങ്ങനെ മൂന്ന് മാസത്തോളം നീണ്ടുനിന്ന ബി?ഗ് ബോസ് മലയാളം സീസണ്‍ 7ന് തിരിശ്ശീല വീഴാന്‍ ഒരുങ്ങുകയാണ്. ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ?ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ആരാകും ടൈറ്റില്‍ വിന്നറാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. അനുമോള്‍, അനീഷ്, ഷാനവാസ്, ആദില, നൂറ, അക്ബര്‍, നെവിന്‍ എന്നിവരാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്ന ഏഴ് മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ മിഡ് വീക്ക് എവിക്ഷനിലൂടെ ഇന്ന് പുറത്താകുമെന്ന് അറിയിച്ചിരിക്കുകയാണ് ബി?ഗ് ബോസ്.

1 st paragraph

?ഗ്രാന്റ് ഫിനാലേയ്ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ മിഡ് വീക്ക് എവിക്ഷനിലൂടെ ഒരാള്‍ ഈ ബി?ഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങുമെന്നാണ് പുതിയ പ്രമോയില്‍ ബി?ഗ് ബോസ് പറയുന്നത്. പിന്നാലെ അനുമോള്‍, അനീഷ്, ഷാനവാസ്, ആദില, നൂറ, അക്ബര്‍, നെവിന്‍ എന്നിവര്‍ ?ഗാര്‍ഡന്‍ ഏരിയയിലേക്ക് വരുന്നുണ്ട്. ഇവര്‍ക്ക് അടുത്തായി ഒരു ബോംബിന്റെ മാതൃകയും. ഇതിലെ വയര്‍ കട്ട് ചെയ്യുമ്പോള്‍ ചുവപ്പ് നിറം വരുന്ന ആള്‍ ആരാണോ അയാള്‍ ബി?ഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുമെന്ന് ബി?ഗ് ബോസ് അറിയിച്ചു. ഏഴ് പേരില്‍ ആരാകും ഫിനാലേ കാണാത പോകുന്നതെന്ന് 9.30യോടെ അറിയാം.

അതേസമയം, ഷോ അവസാനിക്കാറായപ്പോള്‍ എവിക്ട് ആയി പോയി എല്ലാ മത്സരാര്‍ത്ഥികളും ഷോയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വന്‍ സംഭവവികാസങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കുമാണ് ബിഗ് ബോസ് ഹൗസ് സാക്ഷിയായത്. അനുമോള്‍ക്കും മസ്താനിക്കും എതിരെ ബിന്‍സി ആക്രോശിച്ചത് പുറത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒപ്പം ശൈത്യയും ആദിലയും അനുമോള്‍ക്ക് എതിരെ തിരിഞ്ഞതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

 

2nd paragraph