Fincat

കേരള ചിക്കന്‍: വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കുടുംബശ്രീ

മലപ്പുറം ജില്ലയില്‍ കുടുംബശ്രീയുടെ ‘കേരള ചിക്കന്‍ തനി മലയാളി’ മാംസ വിപണനശാലകളുടെ പേരില്‍ വ്യാജന്മാര്‍ പ്രവര്‍ത്തിക്കുന്നതായി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

1 st paragraph

നിലവില്‍ ജില്ലയില്‍ കോഡൂര്‍, പടിഞ്ഞാറ്റുമുറി, വട്ടംകുളം കിഴിശ്ശേരി, പരപ്പനങ്ങാടി മരുപ്പറമ്പ്, കാലടി, പൂക്കോട്ടുംചോല, കൊണ്ടോട്ടി, ഒതായി, അമരമ്പലം എന്നീ ഏഴ് ഇടങ്ങളില്‍ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കന്‍ വിപണനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പേരിനോട് സാദൃശ്യമുള്ള മറ്റേത് മാംസ വിപണനശാലകള്‍ക്കും കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും, ആയതിനാല്‍ ഉപഭോക്താക്കള്‍ കബളിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.