
തിരുവനന്തപുരം: അരുവിക്കരയുടെ മുഖച്ഛായ മാറ്റുന്ന ജംഗ്ഷന്‍ വികസന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 15 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് അരുവിക്കര ജംഗ്ഷന്‍ നവീകരിക്കുന്നത്. 2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനു ആര്‍.ആര്‍ പാക്കേജ് മുഖേനയും അനുവദിച്ചിട്ടുണ്ട്. നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് അരുവിക്കര ജംഗ്ഷന്‍ വികസനം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തിയത്.

പുതിയ വെയ്റ്റിംഗ് ഷെഡ്, തെരുവ് വിളക്കുകള്‍, ഫുട്പാത്ത്, മഴവെള്ള-ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാകും. അരുവിക്കര ഡാം മുതല്‍ ഫാര്‍മേഴ്‌സ് ബാങ്ക് ജംഗ്ഷന്‍ വരെയും, അരുവിക്കര ജംഗ്ഷന്‍ മുതല്‍ കണ്ണംകാരം പമ്പ്ഹൗസ് വരെയും 2.20 കി.മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും റോഡ് നിര്‍മ്മിക്കും.
നെടുമങ്ങാട് നിന്നും മഞ്ച – അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സുകള്‍ക്കും വെള്ളനാട് നിന്നും അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സുകള്‍ക്കും പ്രത്യേക സ്റ്റോപ്പുകളും നിലവില്‍വരും. നവീകരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അരുവിക്കര ഡാം വിനോദസഞ്ചാര കേന്ദ്രത്തിനും പുത്തന്‍ ഉണര്‍വാകും.

അരുവിക്കര ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര കേന്ദ്രം, തീര്‍ത്ഥാടന കേന്ദ്രം എന്നീ നിലകളില്‍ അരുവിക്കര ജംഗ്ഷന്‍ വികസിക്കുമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. അരുവിക്കര ?ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.കല, ജില്ലാപഞ്ചായത്ത് അംഗം വെള്ളനാട് ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
