Fincat

ശബരിമല സ്വര്‍ണക്കൊളള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍


പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊളളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു.കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു.