Fincat

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍; എല്‍ഡിഎഫില്‍ പ്രതിസന്ധി

രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സ്വീകരിച്ചു.

1 st paragraph

രാജിവെച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ ടിപി ഷാജി വ്യക്തമാക്കിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് മത്സരിക്കാന്‍ അവസരം നല്‍കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് വിട്ടുകൊണ്ട് വി ഫോര്‍ പട്ടാമ്പി കൂട്ടായ്മക്ക് രൂപം നല്‍കിയത്. സിപിഐഎം പിന്തുണയോടെ ആറു വാര്‍ഡുകളിലായിരുന്നു കൂട്ടായ്മ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്.

അതേസമയം വി ഫോര്‍ പട്ടാമ്പി നേതാവായ ഷാജി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചതോടെ എല്‍ഡിഎഫ് കടുത്ത പ്രതിസന്ധിയിലായി. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ യു ഡി എഫ് ശക്തികേന്ദ്രത്തില്‍ എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയത്. എന്നാല്‍, കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോകുന്നതില്‍ വി ഫോര്‍ പട്ടാമ്പിയിലും അതൃപ്തിയുണ്ട്.

 

 

2nd paragraph