Fincat

‘എന്താടാ നിന്റെ ഒരു ’67’? ഇന്റര്‍നെറ്റിനെ പിടിച്ചുകുലുക്കിയ ആ രണ്ട് അക്കങ്ങള്‍.

ഇന്നത്തെ യുവതലമുറയോട് ‘എന്തൊക്കെയുണ്ട്?’ എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി എന്തായിരിക്കും? ‘സൂപ്പര്‍’, ‘ബോറാണ്’, അതോ ‘നന്നായി പോകുന്നു’ എന്നോ? ഈ ഉത്തരങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഒരു പുതിയ മുഖം വന്നിരിക്കുന്നു. അത് വെറും രണ്ട് അക്കങ്ങളില്‍ – ’67’. ആധുനിക ഭാഷാ നിഘണ്ടുവില്‍ പ്രമുഖരായ ഡിക്ഷണറി ഡോട്ട് കോം 2025-ലെ തങ്ങളുടെ ‘വേര്‍ഡ് ഓഫ് ദ ഇയര്‍’ ആയി പ്രഖ്യാപിച്ചിരിക്കുന്നത് ഈ വിചിത്രമായ ഇന്റര്‍നെറ്റ് സ്ലാങ്ങിനെയാണ്. വെറും ‘അറുപത്തിയേഴ്’ എന്നല്ല, ‘ആറ് ഏഴ്’ എന്ന് പ്രത്യേകം വായിക്കേണ്ട ഈ സംഖ്യ, അര്‍ത്ഥമില്ലായ്മയിലും തമാശയിലും പൊതിഞ്ഞ ഒരു ആശയവിനിമയ ശൈലിയായാണ് ജെന്‍ സി ഉപയോഗിക്കുന്നത്.

1 st paragraph

എന്താണ് ’67’ (സിക്‌സ് സെവന്‍)?
’67’ എന്നതിന് കൃത്യമായ ഒരര്‍ത്ഥമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ചോദ്യത്തിന് മറുപടി നല്‍കാന്‍ മനസ്സില്ലാത്തവര്‍ ആണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. ‘നന്നായി പോകുന്നു… ‘ എന്നോ, ‘അങ്ങനെയും ആവാം, അങ്ങനെയല്ലാതെയും ആവാം’ എന്നൊക്കെയുള്ള അവ്യക്തമായ മറുപടി നല്‍കാന്‍ ഈ സ്ലാങ് സഹായിക്കുന്നു. ‘നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?’, ‘ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?’ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം കേവലം ‘സിക്‌സ് സെവന്‍’ എന്ന് മറുപടി നല്‍കി സംഭാഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നു.

റാപ്പ് ഗാനം മുതല്‍ വൈറല്‍ ട്രെന്‍ഡ് വരെ
ട്രെന്റിങ്ങ് ആയ ഈ സ്ലാങ് ഉടലെടുത്തത് അമേരിക്കയിലെ പ്രശസ്തനായ റാപ്പര്‍, സ്‌ക്രില്ലയുടെ ‘ഡൂട്ട് ഡൂട്ട് (6 7)’ എന്ന റാപ്പ് ഗാനത്തില്‍ നിന്നാണ്. പിന്നീട് ബാസ്‌ക്കറ്റ്ബോള്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫാന്‍-കാം വീഡിയോ എഡിറ്റുകളിലൂടെ ഇത് സോഷ്യല്‍ മീഡിയയില്‍ അതിവേഗം പടര്‍ന്നു. ചില സന്ദര്‍ഭങ്ങളില്‍, ഇരു കൈപ്പത്തികളും മുകളിലേക്ക് ഉയര്‍ത്തി മാറിമാറി താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന ഒരു ആംഗ്യത്തോടൊപ്പമാണ് ‘സിക്‌സ് സെവന്‍’ ഉപയോഗിക്കുന്നത്.

2nd paragraph

ഈ പ്രയോഗത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സാംസ്‌കാരികമായ പ്രാധാന്യമുണ്ട്. ഇന്റര്‍നെറ്റില്‍ എന്ത് പറഞ്ഞാലും അത് നിമിഷങ്ങള്‍ക്കകം വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു ലോകത്താണ് ജെന്‍ സി വളരുന്നത്. ഇവിടെ, ആഴത്തിലുള്ള വൈകാരിക പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിന് ഒരു മാര്‍ഗമായി ഈ ’67’ ഉപയോഗിക്കുന്നു.