Fincat

ഹ്യുണ്ടായി പുതുതലമുറ വെന്യു വിപണിയിലേക്ക്; പ്രാരംഭ വില 7.90 ലക്ഷം രൂപ

പുതിയ ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ വിപണിയിലേക്ക്. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ഗെയിം-ചേഞ്ചറാകും ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ എന്നിവ. പുതിയ ഹ്യുണ്ടായി വെന്യുവിന്റെ എക്‌സ്-ഷോറൂം വില 7.90 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കമ്പനിയുടെ ആഗോള K1 പ്ലാറ്റ്ഫോമിലാണ് പുതിയ വെന്യു നിര്‍മ്മിച്ചിരിക്കുന്നത്.

1 st paragraph

ഡ്യുവല്‍ 62.5 സെ.മീ പനോരമിക് ഡിസ്‌പ്ലേകള്‍, പിന്‍ വിന്‍ഡോ സണ്‍ഷേഡ്, വെന്യു ബ്രാന്‍ഡിംഗുള്ള ഡ്യുവല്‍ ടോണ്‍ ലെതര്‍ സീറ്റുകള്‍, പ്രീമിയം ലെതര്‍ ആംറെസ്റ്റ്, ഡി-കട്ട് സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് 4-വേ ഡ്രൈവര്‍ സീറ്റുകള്‍, 2-സ്റ്റെപ്പ് റീക്ലൈനിംഗ് പിന്‍ സീറ്റുകള്‍ എന്നിവ വാഹനത്തിന്റെ ഉള്‍വശത്തിന് പുതുമ നല്‍കുന്നു.

എന്‍വിഡിയ ത്വരിതപ്പെടുത്തിയ ഹ്യുണ്ടായിയുടെ അഡ്വാന്‍സ്ഡ് സിസിഎന്‍സി (കണക്റ്റഡ് കാര്‍ നാവിഗേഷന്‍ കോക്ക്പിറ്റ്) യുടെ നാവിഗേഷന്‍ സിസ്റ്റവുമായാണ് പുതിയ ഹ്യുണ്ടായി വെന്യു വരുന്നത്. ADAS ലെവല്‍ 2ന് ഒപ്പം 16 ഇന്റലിജന്റ് സവിശേഷതകളും 71% വിപുലമായ പ്രയോഗമായ ഹോട്ട് സ്റ്റാമ്പിംഗ്, അള്‍ട്രാ-ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍, അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍, ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ എന്നിവയില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ശക്തിപ്പെടുത്തിയ ബോഡിയുമുള്ള ഹ്യുണ്ടായ് സ്മാര്‍ട്ട്‌സെന്‍സ് വിട്ടുവീഴ്ചയില്ലാത്ത സംരക്ഷണവും പൂര്‍ണ്ണ മനഃസമാധാനവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

2nd paragraph

എട്ട് വകഭേദങ്ങളിലും എട്ട് നിറങ്ങളിലും ഈ മോഡല്‍ ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനും കഴിയും.ഹാസല്‍ ബ്ലൂ, മിസ്റ്റിക് സഫയര്‍, അറ്റ്ലസ് വൈറ്റ്, ടൈറ്റാന്‍ ഗ്രേ, ഡ്രാഗണ്‍ റെഡ്, അബിസ് ബ്ലാക്ക്, അബിസ് ബ്ലാക്ക് റൂഫുള്ള ഹേസല്‍ ബ്ലൂ, അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ് എന്നിങ്ങനെ എട്ട് നിറങ്ങള്‍ ലഭ്യമാണ്.

പുതിയ ഹ്യുണ്ടായി വെനു എന്‍ ലൈന്‍ വെറുമൊരു എസ്യുവി എന്നതിലുപരി, അത്യാധുനിക സാങ്കേതികവിദ്യ, ശ്രദ്ധേയമായ രൂപകല്‍പ്പന എന്നിവയില്‍ ശ്രദ്ധേയമാകും. ഡിസൈന്‍ മികവോടെയാണ് പുതിയ വെന്യു നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഈ വാഹനത്തിന്റെ ചുവടുപിടിച്ച് തന്നെയാണ് എന്‍ ലൈന്‍ പതിപ്പും ഒരുക്കിയിരിക്കുന്നത്.

പിന്നിലും നല്‍കിയിട്ടുള്ള എന്‍ലൈന്‍ എക്സ്‌ക്ലുസീവ് ബമ്പറുകള്‍, ഡാര്‍ക്ക് ക്രോം റേഡിയേറ്റര്‍ ഗ്രില്ല് വിത്ത് എന്‍ ലൈന്‍ ലോഗോ, മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള എന്‍ലൈന്‍ ഡാര്‍ക്ക് മെറ്റാലിക് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്റിക്കേറ്റര്‍, ബോഡി കളര്‍ വീല്‍ ആര്‍ച്ച് ക്ലാഡിങ്, സൈഡ് സില്‍ ഗാര്‍ണിഷ് വിത്ത് റെഡ് ഹൈലൈറ്റ്, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയില്‍, എന്‍ ബാഡ്ജിങ് നല്‍കിയിട്ടുള്ള 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, റെഡ് ബ്രേക്ക് കാലിപ്പര്‍, വിങ് സ്പോയിലര്‍, ട്വിന്‍ എക്സ്ഹോസ്റ്റ് എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റുകള്‍.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ സംവിധാനങ്ങളാണ് ഹ്യുണ്ടായി വാഹനങ്ങളുടെ മുഖമുദ്ര. വെന്യു എന്‍ ലൈനും സുരക്ഷയില്‍ ബഹുകേമനാണ്. 21 സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെ വികസിപ്പിച്ചിരിക്കുന്ന ലെവല്‍ 2 അഡാസ് സ്യൂട്ടാണ് വെന്യുവിലുള്ളത്. 70 അഡ്വാന്‍സ്ഡ് സുരക്ഷ ഫീച്ചറുകളും 41 അടിസ്ഥാന സുരക്ഷ സംവിധാനങ്ങളുമാണ് ഈ എസ്ുവിയിലുള്ളത്. ഇലക്ട്രാണിക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ പോലെയുള്ള സംവിധാനങ്ങളും വെന്യു എന്‍ ലൈനില്‍ നല്‍കുന്നുണ്ട്.