Fincat

‘പിആര്‍ ഉണ്ടല്ലോ, അനുമോള്‍ വിന്നറാവും, 50,000 രൂപ കൊടുത്താല്‍ മതിയെന്ന്’: ടോപ് 5 പറഞ്ഞ് ആദില

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്നും ഒരു മത്സരാര്‍ത്ഥി കൂടി പുറത്തായിരിക്കുകയാണ്. ഗ്രാന്റ് ഫിനാലേക്ക് മുന്നോടിയായുള്ള മിഡ് വീക്ക് എവിക്ഷനിലൂടെ ആദിലയാണ് പുറത്തായിരിക്കുന്നത്. എവിക്ട് ആയതിന് പിന്നാലെ ടോപ് 5 പ്രെഡിക്ഷനുമായി എത്തിയിരിക്കുകയാണ് ആദില.

1 st paragraph

ടോപ് 5ല്‍ മാത്രമല്ല വിന്നറാകുമെന്ന് പ്രതീക്ഷിക്കുന്നത് അനുമോളെ ആണെന്ന് ആദില പറയുന്നു. ഷാനവാസ്, അനീഷ്, നൂറ, നെവിന്‍ എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍ എത്തുകയെന്നും ആദില പറയുന്നു. അനുമോള്‍, അനീഷ്, നൂറ എന്നിവര്‍ക്ക് ആ സ്ഥാനങ്ങള്‍ കൊടുക്കാനുള്ള കാരണവും ആദില വിവരിക്കുന്നുണ്ട്. ആദിലയുടെ വാക്കുകള്‍ ചുവടെ.

അനുമോള്‍

2nd paragraph

‘വിന്നറാകുക ആനുമോളാണ്. എനിക്ക് തോന്നുന്നു പിആര്‍ ആയിരിക്കാം. അതൊക്കെ നമ്മള്‍ ഹൗസില്‍ സംസാരിച്ച കാര്യമാണ്. നിങ്ങളുടേയും പിആര്‍ഒയുടേയും കയ്യിലിരിക്കുന്ന കാര്യമാണത്. 50,000 കൊടുത്താല്‍ വോട്ട് വാങ്ങാമെന്ന് അനുമോള്‍ എന്നോട് പറഞ്ഞിരുന്നു. അത്രയും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു’.

അനീഷ്

‘ഫാമിലി വീക്ക് ആയപ്പോഴേക്കും അനീഷേട്ടന് സപ്പോര്‍ട്ട് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പുള്ളി ഒറ്റയാനായി നിന്നപ്പോള്‍ ആളുകള്‍ക്ക് താല്പര്യമുണ്ടായി. അത്രയും പേരെ എതിരെ നിര്‍ത്തിയിലുള്ള ഗെയിം ആയതുകൊണ്ട് ആളുകള്‍ക്ക് ഇന്റട്രസ്റ്റിംഗ് ആയി കാണണം’.

നൂറ

‘നൂറയെ നാലാമതാണ് പറഞ്ഞത്. കാരണം മറ്റുള്ളവര്‍ക്ക് കുറച്ചു കൂടി ഫാന്‍ ബേയ്‌സ് കൂടുതലായിരിക്കും. അവരൊക്കെ ഈ ഇന്റസ്ട്രിയില്‍ ഉള്ളവരടക്കമാണ്. അനീഷേട്ടന്‍ ഇന്റസ്ട്രിയില്‍ അല്ലെങ്കിലും പുള്ളിക്ക് സപ്പോര്‍ട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു’.

അതേസമയം, ഇനി ആറ് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് സീസണില്‍ അവശേഷിക്കുന്നത്. അനുമോള്‍, നൂറ, അക്ബര്‍, നെവിന്‍, ഷാനവാസ്, അനീഷ് എന്നിവരാണ് അവര്‍. ഇതില്‍ ഒരാള്‍ കൂടി പുറത്താകും. ബാക്കിയുള്ളവരാകും ടോപ് 5. ആരാകും ബിഗ് ബോസ് കിരീടം കൊണ്ടുപോകുക എന്നറിയാന്‍ ഏവരും കാത്തിരിക്കുകയാണ്.