ജില്ലാ പഞ്ചായത്ത് : എൽ.ഡി.എഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാകും; സി.പി.എം 23 സീറ്റിൽ മത്സരിക്കാൻ സാധ്യത, നാഷണൽ ലീഗിനും സീറ്റ്

മലപ്പുറം: ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റു വി ഭജന ചർച്ച വെള്ളിയാഴ്ച പൂർത്തിയാകും. വൈകുന്നേരം മൂന്നിന് സി.പി.ഐ ജില്ല ഓഫിസിൽ എ ൽ.ഡി.എഫ് യോഗം ചേരും. സീറ്റു വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിൽ ഉ ണ്ടാകും. നിലവിൽ 32 അംഗ ബോ ർഡിൽ അഞ്ച് അംഗങ്ങളാണ് എ ൽ.ഡി.എഫിനുള്ളത്. നാലു മെമ്പ ർമാർ സി.പി.എമ്മിനും ഒരാൾ സി. പി.ഐക്കും. കഴിഞ്ഞ തവണ 22 ഡിവിഷനുകളിലാണ് സി.പി.എം മത്സരിച്ചത്. എടപ്പാൾ, വഴിക്കടവ്, ചങ്ങരംകുളം, മംഗലം ഡിവിഷനു കളിൽ പാർട്ടി സ്ഥാനാർഥികൾ
വിജയിച്ചു. മാറഞ്ചേരി, എലംകു ളം, ചോക്കാട്, വേങ്ങര ഡിവിഷ നുകളിൽ മത്സരിച്ച സി.പി.ഐ മാ റഞ്ചേരിയിൽ വിജയിച്ചു. ഐ.എ ൻ.എൽ രണ്ടിടത്തും കേരള കോ ൺഗ്രസ് (എം), എൻ.സി.പി, ജെ. ഡി.എസ്, ആർ.ജെ.ഡി പാർട്ടിക ൾ ഓരോ സീറ്റിലും മത്സരിച്ചിരു
ന്നെങ്കിലും പരാജയപ്പെട്ടു.
ഐ.എൻ.എല്ലിൽ നിന്നും വേർ പ്പെട്ടുണ്ടായ നാഷനൽ ലീഗിനും ഇത്തവണ ജില്ല പഞ്ചായത്തിൽ സീറ്റ് അനുവദിക്കുമെന്നാണ് സൂ ചന. ഐ.എൻ.എല്ലിനും നാഷന ൽ ലീഗിനും ഓരോ സീറ്റ് നൽകാ നാണ് സാധ്യത. ഐ.എൻ.എൽ ഒതുക്കുങ്ങലും വെളിമുക്കും ആ
വശ്യപ്പെടുന്നുണ്ടെങ്കിലും വെളിമുക്ക് നൽകാനാണ് സാധ്യത. നാഷനൽ ലീഗ് ചേറൂറിന് പകരം വാ ഴക്കാടാണ് ചോദിക്കുന്നത്. എൻ. സി.പിക്ക് നേരത്തെ മത്സരിച്ച ആ തവനാടിന് പകരം തേഞ്ഞിപ്പലം നൽകിയേക്കും. ജെ.ഡി.എസ് പൂക്കോട്ടൂർ ഡിവിഷൻ തന്നെ എടുക്കാനാണ് സാധ്യത. ആർ.ജെ.ഡി ക്ക് പഴയ കരിപ്പൂർ ഡിവിഷനു പകരം പുളിക്കൽ നൽകിയേക്കും. കേരള കോൺഗ്രസ് (എം) വഴിക്കടവ് ചോദിക്കുന്നുണ്ടെങ്കിലും സി. പി.എമ്മിന്റെ സിറ്റിങ് സീറ്റ് ആയ തിനാൽ നൽകാനിടയില്ല. കഴിഞ്ഞ തവണ മത്സരിച്ച ചുങ്കത്തറ ഡിവിഷനിൽ തന്നെ മാണി വി
ഭാഗം മത്സരിക്കാനാണ് സാധ്യത. കോൺഗ്രസ്-എസ്, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ആർ.എ സ്.പി (ലെനിനിസ്റ്റ്) സീറ്റ് ആവശ്യ പ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കാ നിടയില്ല. സ്റ്റാറ്റസ്കോ നിലനിർത്ത ണമെന്നാണ് മുന്നണിയിലെ പൊ തുധാരണ.
വാർഡ് പുനർവിഭജനത്തിൽ വർധിച്ച ഒരു സീറ്റ് അടക്കം 23 സീറ്റുകളിൽ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മത്സരിക്കും. സ്ഥാനാർഥികളെ തീരുമാനിക്കാൻ വെള്ളിയാഴ്ച മലപ്പുറത്ത് സി. പി.ഐ ജില്ല കൗൺസിൽ യോഗം ചേരും.

