Fincat

യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

അല്‍ ഐന്‍: വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്.

1 st paragraph

വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ് കുട്ടി വീണത്. മുഹമ്മദ് ബിന്‍ ഖാലിദ് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഈസ. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു.

സംഭവം നടന്നത് മിനിറ്റുകള്‍ക്കുള്ളില്‍
ഇമാമും ഖുര്‍ആന്‍ അദ്ധ്യാപകനുമായ ജോലിക്ക് പോകുന്നതിന് മുന്‍പ് കുട്ടികളെ അകത്താക്കി ഗേറ്റ് പൂട്ടിയിട്ട ശേഷമാണ് പിതാവ് പോയതെങ്കിലും അമ്മ മറ്റുകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന സമയത്ത് കുട്ടികള്‍ മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. അധികം വൈകാതെയാണ് ഈസ വെള്ളം നിറഞ്ഞ ടാങ്കില്‍ വീണത്. തുടര്‍ന്ന് മുങ്ങിമരിക്കുകയായിരുന്നു.

2nd paragraph

‘എല്ലാം നടന്നത് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ്, ഞാന്‍ എന്റെ മക്കളായ ഇസയോടും മറിയത്തോടുമൊപ്പം വീടിന് മുന്നില്‍ കളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിന് മുമ്പ് ഞാന്‍ അവരെ അകത്താക്കി വാതില്‍ പൂട്ടി. ഒരു മണിക്കൂര്‍ തികയും മുന്‍പ് ഈസ മരിച്ചെന്ന് പറഞ്ഞ് ഭാര്യയുടെ നിലവിളിയോടെയുള്ള ഫോണ്‍ കോള്‍ വന്നു. ആ വാക്കുകള്‍ ഇടിമിന്നല്‍ പോലെയാണ് തറച്ചത്. ഞാന്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ അയല്‍ക്കാര്‍ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോഴേക്കും മകന്‍ മരിച്ചെന്ന് അറിഞ്ഞു’- പിതാവ് പറഞ്ഞു.

ഈസയും സഹോദരിയും വീടിനകത്ത് കളിക്കുകയായിരുന്നു, പിന്നീട് മുന്‍വശത്തെ മുറ്റത്തേക്ക് മാറി. ഇടയ്ക്കിടെ താന്‍ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും. മകളുടെ നിലവിളിക്കുന്നത് കേട്ട് ഓടി ചെല്ലുമ്പോള്‍ ഈസ വാട്ടര്‍ടാങ്കില്‍ കിടക്കുന്നതാണ് കണ്ടതെന്നും ഈസയുടെ മാതാവ് പറഞ്ഞു. അയല്‍ക്കാര്‍ ഓടിയെത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഈസയുടെ മരണം സ്ഥിരീകരിച്ചു.