Fincat

സാങ്കേതിക തകരാര്‍: ദില്ലി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍, കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍

ദില്ലി: ദില്ലി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ കാരണം വൈകിയത് 800 വിമാന സര്‍വീസുകള്‍. ഇതുവരെയും തകരാര്‍ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതര്‍ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാര്‍ വിമാന കമ്പനികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1 st paragraph

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഫ്‌ലൈറ്റ് മാന്വല്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ദില്ലിയില്‍നിന്നും പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ദില്ലിയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ വിമാനകമ്പനികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

പല വിമാനങ്ങളും ഒരു മണിക്കൂറോളം വൈകി. ചില വിമാനങ്ങള്‍ റദ്ദായി. ദില്ലി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായത് പറ്റ്‌ന, മുംബൈ മുതലായ രാജ്യത്തെ പല വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം ദില്ലിയിലടക്കം തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും, ഡിജിസിഎ ഇതില്‍ അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതാണോ തകരാറിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

2nd paragraph