Fincat

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വീണ്ടും മോഷണം; 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടു എന്ന് മോന്‍സണ്‍

മോന്‍സന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പൊലീസ് പരിശോധന നടത്തുന്നു. പരോളിലുള്ള മോന്‍സണുമായാണ് പരിശോധന നടത്തുന്നത്. 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടു എന്ന് മോന്‍സണ്‍ പറഞ്ഞു. സ്വര്‍ണ ഖുറാനുകള്‍, വാച്ചുകള്‍ എന്നിവ നഷ്ടപ്പെട്ടു.

1 st paragraph

കഴിഞ്ഞ വര്ഷം മാര്‍ച്ചിലും മോഷണം നടന്നിരുന്നു. മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് മകന്‍ മനസ് മോണ്‍സന്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.