Fincat

ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി:  സ്വകാര്യ ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. കേസിൻ കുപ്രസിദ്ധ മോഷ്ടാവ്  ഒളവട്ടൂർ സ്വദേശി വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ള കോയ @ ഷാനവാസ്‌   (46വയസ്സ്), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വേദേശി തൊട്ടിയൻകണ്ടി വീട്ടിൽ ജുനൈസുദ്ദീൻ  50 വയസ്സ്, ഊർങ്ങാട്ടിരി ആലിൻച്ചുവട്,മഞ്ഞക്കോടവൻ വീട്ടിൽ ദുൽ ഖിഫ് ലി അക്കര 45 വയസ്സ് ,എന്നിവരെയാണ്  മഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ അഖിരാജിന്റെ നേതൃത്വത്തിൽ മഞ്ചേരി പോലീസും  മലപ്പുറം DYSP KM ബിജുവിന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടി അറസ്റ്റ് ചെയ്തത്.
മഞ്ചേരി SHBT ബസ്റ്റാൻഡിൽ വെച്ച് സ്വകാര്യ ബസ്സിൽ കൃത്രിമ തിരക്കുണ്ടാക്കി ബസിൽ കയറിയ വയോധികന്റെ  പാന്റിന്റെ പോക്കറ്റ് മുറിച്ച് 25000 രൂപയും 14000 UAE ദിർഹവും (350000 രൂപ) പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

1 st paragraph

പോലീസ് പിടികൂടിയ അബ്ദുള്ള കോയ 25 ഓളം സമാന കേസുകളിൽ മുൻപും പോലീസ് പിടിക്കപ്പെട്ട ആളാണ്.  ജുനൈസുദീനും മുൻപ് സമാന കേസുകളിൽ പോലീസ് പിടികൂടിയാളാണ്. കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും സമാന കുറ്റകൃത്യത്തിന് ഇറങ്ങിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മലപ്പുറം ഡിവൈഎസ്പി കെ എം ബിജുവിനെ മേൽനോട്ടത്തിൽ  മഞ്ചേരി പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ പ്രതാപ് കുമാർ, മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ അഖിൽ രാജ്, പോലീസ് ഉദ്യോഗസ്ഥരായ ശറഫുദ്ധീൻ,തൗഫീക്  കൃഷ്ണദാസ്,ഷിബിന
പ്രത്യേക അന്വേഷണസംഘങ്ങളായ
IK ദിനേഷ്, P സലീം,KK ജസീർ,രഞ്ജിത്ത് R,ബിജു vp എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.